മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക പുകയില വിരുദ്ധദിനാചരണം നടത്തി.

കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് ഉഷ രാജു  വാർഡ് മെമ്പർ പ്രസീദ സജീവ് തുടങ്ങിയവർ പങ്കെടുത്തു.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലോ തോമസ്  പുകയില വിരുദ്ധ ദിന സന്ദേശംനൽകി. പുകയില വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ പ്രസിഡന്റ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ ആൻ ജോർജ് ക്ലാസിന് നേതൃത്വം നൽകി.

വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കുടുംബാരോഗ്യകേന്ദ്രം ജീവനക്കാർ SME നേഴ്സിങ് സ്റ്റുഡൻസ്, സ്റ്റാഫ്‌ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മരങ്ങാട്ടുപള്ളി ജംഗ്ഷനിലേക്ക് റാലിയും സംഘടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !