കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ പറയുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ്. വിഷയം നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം.
ഇടത് സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്. ‘വെള്ളാപ്പള്ളിയുടെ വ്യാജങ്ങൾ’ എന്ന തലക്കെട്ടിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ പത്രത്തിൽ കുറിച്ചിരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായി സര്‍ക്കാര്‍ മുസ്ലിംകള്ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്കുന്നു എന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.
ഇന്നലെ അദ്ദേഹം പറഞ്ഞത് കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്കി. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന് ആരോപണവും വെള്ളപ്പാള്ളി ഉന്നയിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.