യു.കെ നഴ്സിങ് റിക്രൂട്ട്മെന്റ്. NMC രജിസ്ട്രേഷന്‍ സപ്പോര്‍ട്ട്- ഏജൻസികളിൽ നിന്ന് നോർക്ക താല്‍പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: യുകെ നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ റജിസ്ട്രേഷന്‍ നടപടികളില്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നുവെന്ന് നോർക്ക റൂട്ട്സിന്റെ പരസ്യം.

യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളുമായുളള കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 ലധികം നഴ്സിങ് പ്രഫഷണലുകളുടെ റിക്രൂട്ട്മെന്റാണ് നോര്‍ക്ക റൂട്ട്സ് വഴി കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രസ്തുത റിക്രൂട്ട്മെന്റിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സികളെ ക്ഷണിക്കുന്നത്. 

എൻഎംസി റജിസ്ട്രേഷൻ പ്രക്രിയയിലുടനീളമുളള പിന്തുണയും ഉപദേശവും, ഡോക്യുമെന്റേഷൻ, CBT, OSCE എന്നിവയുൾപ്പെടെ എൻഎംസി ടെസ്റ്റ് ഓഫ് കോംപിറ്റൻസ് (ToC) യ്ക്കുള്ള പരിശീലനവും പ്രിപ്പറേറ്ററി സെഷനുകളും, എൻഎംസിയുമായുള്ള ലെയ്സനിങ്, 

വിദേശ കറൻസിയിൽ ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള സഹായം, ആവശ്യമെങ്കിൽ അപ്പീലുകളിലും റീസബ്മിഷനുളള സഹായം, റജിസ്ട്രേഷന് ശേഷമുള്ളവയും ഉള്‍പ്പെടെ സമഗ്രസേവനം ലഭ്യമാക്കുന്നതും മികച്ച ട്രാക്ക് റെക്കോഡും യോഗ്യരായ ജീവനക്കാരും ഉളളതാകണം ഏജന്‍സികള്‍. 

യോഗ്യതകളുളള ഏജന്‍സികള്‍ ജൂണ്‍ 29 ന് മുൻപായി അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 

അനുഭവവും വൈദഗ്ധ്യം ഉൾപ്പെടെയുളള കമ്പനിയുടെ പ്രൊഫൈൽ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിശദമായ വിവരണം, ക്ലയന്റുകളിൽ നിന്നുള്ള റഫറൻസുകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ 0471-2770500 (പ്രവൃത്തി ദിനങ്ങളിൽ-ഓഫിസ് സമയത്ത്) ഫോണ്‍നമ്പര്‍ മുഖേനയും www.norkaroots.org വെബ്ബ്സൈറ്റില്‍ നിന്നും ലഭിക്കും.   

അപേക്ഷകളില്‍ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഏജൻസികളെ കൂടുതൽ ചർച്ചകൾക്കായി ക്ഷണിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വ്യവസ്ഥാപിതവും നിയമപരവും-

സുരക്ഷിതവുമായ വിദേശതൊഴില്‍ കുടിയേറ്റത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുളള (എമിഗ്രഷന്‍ ആക്ട് 1983 പ്രകാരം) രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസന്‍സുളള (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) ഏജന്‍സികൂടിയാണെന്ന് അജിത് കോളശ്ശേരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !