വൈകിയെത്തിയ മന്ത്രി ആർ.ബിന്ദുവിനും എൻ.കെ.അക്ബർ എംഎൽഎയ്ക്കുമെതിരെ എഴുത്തുകാരി കെ.ആർ.മീര.

തൃശൂർ: മന്ത്രി ആർ.ബിന്ദുവിനും എൻ.കെ.അക്ബർ എംഎൽഎയ്ക്കുമെതിരെ എഴുത്തുകാരി കെ.ആർ.മീര. അവാർഡ് സമർപ്പണ പരിപാടിക്ക് വൈകിയെത്തിയ ഇരുവർക്കുമെതിരെയാണ് കെ.ആർ.മീര വേദിയിൽ പ്രതികരിച്ചത്.

പുന്നയൂർക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. വൈകിട്ട് 5ന് തുടങ്ങേണ്ട പരിപാടി 5.30നാണ് ആരംഭിച്ചത്. 

ഈ സംഭവത്തിലാണ് കെ ആർ മീര പ്രതികരിച്ചത്. ആൺകോയ്മ ഇന്നും നിലനിൽക്കുന്നുണ്ടെന്നും താൻ എഴുത്തുകാരി യായതുകൊണ്ടാണ് മന്ത്രിയും എംഎൽഎയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘പുരുഷ എഴുത്തുകാരനു’ള്ള അവാർഡ് സമർപ്പണച്ചടങ്ങ് ആയിരുന്നെങ്കിൽ ഈ വൈകൽ സംഭവിക്കില്ലെന്നും മീര പറഞ്ഞു. 

5.30ന് തുടങ്ങിയ പരിപാടിയ്ക്ക്    മന്ത്രിയും എംഎൽഎയും എത്തിയത് 6.45നാണ്. മന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു മീരയുടെ പ്രസംഗം. ഇതിനുശേഷം എംഎൽഎയും പ്രസംഗിച്ചു. 

രണ്ടുപേരും മീരയുടെ വാക്കുകളോട് പ്രതികരിച്ചില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !