"വിശ്വാസത്തിന്റെയും കരുതലിന്റെയും നിലപാടുകളുടെയും 75 വർഷങ്ങൾ" പ്ലാറ്റിനം ജൂബിലി നിറവിൽ പാലാ രൂപത'

പാലാ :പ്ലാറ്റിനം ജൂബിലി വർഷത്തിലേക്കു കടക്കുകയാണു പാലാ രൂപത. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷം ജൂലൈ 26നു ഭരണങ്ങാനത്ത് ആരംഭിക്കും. ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1950 ജൂലൈ 25നു പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണു പാലാ രൂപത സ്‌ഥാപിച്ചത്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ ഇപ്പോൾ മൂന്നേകാൽ ലക്ഷത്തോളം വിശ്വാസികളും 71,004 ഭവനങ്ങളുമുണ്ട്. മാർ സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു പ്രഥമ മെത്രാൻ. 1950 നവംബർ 9നു റോമിലെ വിശുദ്ധ ത്രേസ്യയുടെ ദേവാലയത്തിൽ കർദിനാൾ എവുജിൻ ടിസറന്റ്, മാർ സെബാസ്റ്റ്യൻ വയലിലിനെ ബിഷപ്പായി അഭിഷേകം ചെയ്തു. 

1951 ജനുവരി 4നായിരുന്നു രൂപതയുടെ ഉദ്ഘാടനം.പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല് (ഭരണങ്ങാനം), രാമപുരം ഫൊറോനകളായിരുന്നു തുടക്കത്തിൽ. ഇപ്പോൾ 171 ഇടവകകളും 17 ഫൊറോനകളുമുണ്ട്. 

പാലാ കത്തീഡ്രൽ, കുറവിലങ്ങാട്, അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടുത്തുരുത്തി, കൂട്ടിക്കൽ, കോതനല്ലൂർ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുചിറ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, തീക്കോയി, തുടങ്ങനാട് എന്നിവയാണു ഫൊറോനകൾ.

മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ 1973 ഓഗസ്റ്റ് 15നു സഹായ മെത്രാനായി നിയോഗിച്ചു. 1981 മാർച്ച് 25നു രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ പള്ളിക്കാപ്പറമ്പിൽ ചുമതലയേറ്റു. 2004 മേയ് 2നു മൂന്നാമത്തെ ബിഷപ്പായി മാർ ജോസഫ് കല്ലറങ്ങാട്ട് അഭിഷിക്തനായി. 2012 ഓഗസ്റ്റ് 24നു മാർ ജേക്കബ് മുരിക്കൻ സഹായ മെത്രാനായി എത്തി. 

2022 ഓഗസ്റ്റ് 25ന് അദ്ദേഹം പ്രാർഥനാ ജീവിതത്തിനായി നല്ലതണ്ണി ആശ്രമത്തിലേക്കു താമസം മാറി.1,166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത, വൈദികരുടെയും സന്യസ്‌തരുടെയും എണ്ണത്തിൽ ഏറ്റവും മുൻപിലാണ്. 489 വൈദികരാണു പാലാ രൂപതയിൽ സേവനം ചെയ്യുന്നത്.  

പാലാ രൂപതയിൽ നിന്നുള്ള 30 പേർ വിവിധ രൂപതകളിലായി ബിഷപ്പുമാരായിട്ടുണ്ട്. രൂപതയിൽനിന്നുള്ള 2700ലേറെ വൈദികരും 12,000ലേറെ കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു. പാലാ രൂപത വിശുദ്ധരുടെയും അനുഗൃഹീതരുടെയും പൂണ്യഭൂമിയാണ്. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ദൈവദാസൻ കദളിക്കാട്ടിൽ മത്തായിയച്ചൻ, 

ദൈവദാസരായ മാർ മാത്യു കാവുകാട്ട്, ഫാ.ബ്രൂണോ കണിയാരകത്ത്, സിസ്റ്റർ മേരി കൊളോത്ത് ആരംപുളിക്കൽ, ഫാ. ആർമണ്ട് മാധവത്ത് എന്നിവരെല്ലാം രൂപതയുടെ വിശ്വാസ പാരമ്പര്യത്തിന്റെ നേർസാക്ഷ്യമാണ്.

പാലാ മെഡിസിറ്റി ആശുപത്രിയും സെന്റ് ജോസഫ‌്സ് എൻജിനീയറിങ് കോളജും ഹോട്ടൽ മാനേജ്മെന്റ് കോളജും മറ്റു കോളജുകളും സ്‌കൂളുകളും ഉൾപ്പെടെ അഞ്ഞൂറിലേറെ സ്‌ഥാപനങ്ങൾ രൂപതയ്ക്കുണ്ട്. 

മോൺ.ജോസഫ് തടത്തിൽ, മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ.സെബാസ്‌റ്റ്യൻ വേത്താനത്ത്, മോൺ.ജോസഫ് കണിയോടിക്കൽ എന്നിവരാണ് വികാരി ജനറൽമാർ. ഫാ.ജോസഫ് കുറ്റിയാങ്കൽ ചാൻസലറും ഫാ.ജോസഫ് മണർകാട്ട് വൈസ് ചാൻസലറും ഫാ.ജോസഫ് ‌മുത്തനാട്ട് പ്രൊക്യുറേറ്ററുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !