കോട്ടയം :മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്നത് സിപിഎം നേതൃത്വത്തില്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങളും ഭൂമി ഇടപാടുകളും പുറത്തുവരുമെന്ന ഭയം മൂലമണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മൂന്നാറിലെ എല്ലാ നിയമവിരുദ്ധ ഇടപാടുകള്‍ക്കും കുടപിടിച്ചത് സിപിഎം നേതൃത്വമാണ് ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥരും ഇതിന് കൂട്ടു നിന്നു. അവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.പാര്‍ട്ടിയുടെ വെള്ളത്തൂവല്‍ ഉള്‍പ്പടെ പലയിടത്തും ഓഫീസുകള്‍ കെട്ടിഉയര്‍ത്തിയത് കയ്യേറ്റ ഭൂമിയിലാണ്. മൂന്നാറിലെ ഭൂ മാഫിയയെ സംരംക്ഷിക്കുന്ന നിലപാടാണ് ഇടതുമുന്നണിയും യുഡിഎഫും എന്നും സ്വീകരിച്ചിട്ടുളളത്.
നിക്ഷ്പക്ഷമായ അന്വേഷണത്തിനുളള ഏതു നീക്കത്തെയും മുളയിലെ നുള്ളുക എന്നതാണ് പാര്‍ട്ടി നയം. കയ്യേറ്റത്തെ വെള്ളപൂശാനാണ് എന്നും ഇടുക്കിയിലെ നേതാക്കള്‍ പരസ്യമായി തന്നെ ശ്രമിച്ചിട്ടുളളത്. പാര്‍ട്ടി നേതാക്കളുടെ ബിനാമി ഇടപാടുകളുടെ കേന്ദ്രം കൂടിയാണ് മൂന്നാര്‍.
അനധികൃത കയ്യേറ്റങ്ങളിലൂടെയും നിര്‍മാണത്തിലൂടെയും മൂന്നാറിന്റെ ആവാസവ്യവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളാണ് കേരളത്തിലെ ഏറ്റവും പ്രമുഖമായ ഈ മലയോര ടൂറിസം കേന്ദ്രം നേരിടുന്നത്.
സിബിഐ അന്വേഷണത്തിന് പകരം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. മൂന്നാറില്‍ വ്യാജ പട്ടയങ്ങളില്ലെന്നും നല്കിയ ചില പട്ടയങ്ങളില്‍ ക്രമക്കേടുണ്ടെന്നുമാത്രവുമാണ് സര്‍ക്കാര്‍ വാദം.
അത് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലൂടെ കണ്ടെത്താനാവുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥാപിതമാക്കുന്നതിനുളള ഗൂഢ നീക്കമാണ് സര്‍ക്കാരിനുളളതെന്ന് വ്യക്തം. കയ്യേറ്റങ്ങളെ പരിശോധിച്ച് കണ്ടെത്തുന്നതിനു പകരം പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പടെയുളള കയ്യേറ്റങ്ങള്‍ നിയമാനുസൃതമാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമം.
മൂന്നാര്‍ കയ്യേറ്റത്തില്‍ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യത്തില്‍ സിബിഐ അടക്കമുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ്യം പുറത്തുവരൂ- എന്‍. ഹരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.