വൈറ്റ്ഹാവന്‍ : യു കെ യില്‍ കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.
കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42) ആണ് മരിച്ചത്. രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിള്‍ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിച്ചു പോകവേ കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതടക്കം ജീവിത സ്വപ്നങ്ങളുമായി യു കെ യിലെക്ക് വരുവാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. സീറോ മലബാര്‍ മിഷന് വൈദികനായ ഫാ. അജീഷ് കുമ്പുക്കല്‍ ഇന്ന് നോബിളിന്റെ ഭവനത്തില്‍ ഒപ്പീസ് ചൊല്ലുകയും പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
നോബിള്‍ ജോസ്, കോഴിക്കോട്, മരുതോങ്കരയില്‍, വള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. നാട്ടില്‍ സെന്റ് മേരീസ് ഫൊറോനായില്‍ ഇടവകാംഗമാണ്. വൈറ്റ്ഹാവനില്‍ 'ചര്‍ച്ച് വ്യൂ' നേഴ്സിങ് ഹോമില്‍ ചെറിയൊരു ജോലി കണ്ടെത്തി ജീവിതം തുടങ്ങുന്നിടത്തുനിന്നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുന്നത്.
വയനാട്ടില്‍, മാനന്തവാടി തുടിയന്‍ പറമ്പില്‍ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സിങ്ങ് ജോലിക്കായി എട്ടു മാസം മുമ്പാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാന്‍ (12 ) അലീഷ (10 ) എന്നിവരും പിന്നീട് കൂടെ ചേരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.