മുഖം മിനുക്കി നരേന്ദ്ര മോദിയുടെ മൂന്നാമൂഴം "ശ്രീ. നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിൻ്റെ ടീമിനും എല്ലാ ആശംസകളും നേരുന്നു: അഡ്വ:ജി അനീഷ് ✍️✍️

കോട്ടയം: സ്വന്തന്ത്ര ഭാരത ചരിത്രത്തിൽ നെഹൃവിനും ശേഷം കോൺഗ്രസ്സിതര സർക്കാരിന് നേതൃത്വം നൽകി മൂനാം വട്ടവും പ്രധാനമന്ത്രിയായി ശ്രീ. നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ കെട്ടിലും മട്ടിലും മാറ്റം വരുത്തി മുഖം മിനുക്കി എത്തുമ്പോൾ ഒരു കൂട്ടുകക്ഷി സർക്കാരിലേയ്ക്ക് വീണ്ടും ഇന്ത്യാ രാജ്യം നീങ്ങുകയാണ്.

2014 ലും 2019 ലും കേവല ഭൂരിപക്ഷത്തിൽ കൂടുതൽ സീറ്റുകൾ ഒറ്റയ്ക്ക് നേടി അധികാരത്തിൽ വരികയും NDA മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്ക് വിലപേശലിൻ്റെ അവസരം താരതമ്യേന കുറവുമായിരുന്നു. 

എന്നാൽ 2024 എത്തുമ്പോൾ ബി.ജെ.പിയ്ക്ക് സീറ്റുകൾ കുറയുകയും സഖ്യകക്ഷികളുടെ പൂർണ്ണ പിന്തുണ കാലയളവു മുഴുവൻ ആവശ്യവുമായി വന്നിരിക്കുന്നു. ഇവിടെ നിന്നാണ് ഇതര മുന്നണികളിലുള്ള കക്ഷികളും ബി. ജെ. പി വിരുദ്ധ നിരീക്ഷകരും, ദൃശ്യ, ശ്രവ്യ, നവമാധ്യമങ്ങളുമെല്ലാം അവരുടെ മനോധർമ്മത്തിനനു ശ്രുതമായ നിഗമനങ്ങളിലേയ്ക്ക് എത്തുന്നത്. 

തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ മുതൽ നരേന്ദ്ര മോദിയുടെ സാധ്യതകൾ വിശകലനം ചെയ്ത് I N D I A സഖ്യത്തെ അധികാരത്തിലെത്തിച്ചവർ രണ്ട് ദിവസമായി പ്രധാനമന്ത്രി രാജി വയ്ക്കാൻ പോകുന്ന ദിവസത്തേയാണ് സ്വപ്നം കാണുന്നത്. NDA നേതൃയോഗവും പാർലമെൻ്ററി പാർട്ടി യോഗവും ചേർന്ന് നേതാവിനെ തെരഞ്ഞെടുത്ത ദിവസത്തെ പ്രസംഗങ്ങൾ ഭാവി ഭാരതത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തുന്നതിന് പ്രേരണ നൽകുന്നതാണ്.  

ഇതാ വില പേശി ബി.ജെ.പി വരുതിയിലാക്കാൻ ചന്ദ്രബാബു നായിഡുവും, നീതീഷ് കുമാറും ഡൽഹിയിൽ തങ്ങുന്നു എന്ന് വാർത്ത നൽകി മനപ്പായസമുണ്ടവർക്ക് കനത്ത പ്രഹരമായി NDA യോഗം. ത്രിമൂർത്തികളെ പ്പോലെയോ, പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളെ പോലയോ യോഗത്തിലെ നേതാക്കൾ ഇടപഴകിയപ്പോൾ തെരഞ്ഞെക്കപ്പെട്ട എം.പി മാരെപ്പോലെ എല്ലാ ഇന്ത്യാക്കാരും അദ്‌ഭുത പരതന്ത്രരായി.  

അവിടെ നടന്ന ചർച്ചയും, പ്രസംഗവുമെല്ലാം ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കുന്നതിനേപ്പറ്റിയും, വനിതാ ശാക്തികരണവും, വിവര സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെ ലോക നിലവാരത്തിലുള്ള കമ്പനികളുടെ കടന്നുവരവും ഉൾപ്പെടെ 2047 ആണ് ലക്ഷ്യം എന്ന് പറഞ്ഞുറപ്പിച്ച മോദിയും ടീമും  പുത്തൻ പ്രതീക്ഷയാണ്.  

ഈ ഭരണത്തുടർച്ച ഏതു സംസ്ഥാനത്തെക്കാളും കേരളത്തിന് ഗുണം ചെയ്യും എന്നത് പകൽ പോലെ വ്യക്തമാണ്. ദുർഭരണവും കെടുകാര്യസ്ഥതയും മുച്ചൂടും നശിപ്പിച്ച കേരളത്തെ കൈപിടിച്ചുയർത്താൻ കേന്ദ്രത്തിൻ്റെ അകമഴിഞ്ഞ പിന്തുണ കൂടിയേ തീരൂ. അവിടെ നമുക്ക് വേണ്ടി സംസാരിക്കാൻ ശ്രീ. സുരേഷ് ഗോപിയുടേയും, അഡ്വ. ജോർജ് കുര്യൻ്റെയും മന്ത്രിസഭയിലെ സാന്നിധ്യം മുതൽക്കൂട്ടാവും. 

മൂന്നാം വട്ടം അധികാരമേൽക്കുന്ന NDA സർക്കാർ മുൻ സർക്കാരിനേക്കാൾ മികച്ച നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും, ലോക ഹിതം അറിഞ്ഞും, താൽപര്യം സംരക്ഷിച്ചും  വികസിത ഭാരതത്തിലേയ്ക്കുള്ള ഉറച്ച ചുവടുകൾ വയ്ക്കും എന്നത് നിസ്സംശയം പറയാം. കൂടുതൽ കരുത്തോടെ കേന്ദ്ര സർക്കാർ എത്തുമ്പോൾ മറുവശത്ത് നടക്കുന്നത് മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന കോൺഗ്രസ്സും സഖ്യകക്ഷികളും പ്രതിപക്ഷ നേതാവാകാൻ രാഹുലിനെ നിർബന്ധിക്കുന്ന കാഴ്ച്ചയും, തകരാൻ പോകുന്ന സഖ്യത്തിലെ ആദ്യ വെടി പൊട്ടിച്ച ആം ആദ്മിയുമാണ്. 

ഒരിക്കൽ ചക്ക വീണ് കിട്ടയ ഈ പ്രതിപക്ഷ സംഖ്യ സംരക്ഷിക്കാൻ വരുന്ന അഞ്ച് വർഷം പത്മവ്യൂഹം ചമച്ച് കാവൽ ഇരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്സും കൂട്ടരും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാവുമ്പോൾ സാങ്കേതിക വിദ്യയുടേയും വിവേകത്തിൻ്റേയും കരുത്തിൽ നമുക്ക് അഭിമാനിക്കാം.  ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ശ്രീ. നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിൻ്റെ ടീമിനും എല്ലാ ആശംസകളും നേരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !