സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജോസഫ് എം. പുതുശേരി

മല്ലപ്പള്ളി: സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ ജോസഫ് എം. പുതുശേരി. 

പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുകയും സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുകയും ചെയ്യും. പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് വിദഗ്ധാഭിപ്രായം ഉണ്ടായിട്ടും വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്.

വിദേശ വായ്പ വാങ്ങിയെടുക്കുകയാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു ക്ഷേമ പെൻഷനും ചികിത്സാ സഹായങ്ങളും വിതരണം ചെയ്യാൻ ചില്ലിക്കാശ് കയ്യിലില്ലാത്ത ധനകാര്യമന്ത്രി പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. 

വിദേശ വായ്പയുടെ ആകർഷണീയതയിലാണെന്നും പുതുശേരി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ ഇനി അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !