യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

കുമരകം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ (33), ഇയാളുടെ സഹോദരൻ സുമേഷ് കെ.ആർ (32), ചെങ്ങളം നെല്ലിപള്ളിൽ വീട്ടിൽ ഷിച്ചു ഷാജി (31) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 :15 മണിയോടുകൂടി ചെങ്ങളം ഭാഗത്തെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബൈക്കിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് പോയ യുവാവിനെ ഇവർ ബൈക്കിൽ വീണ്ടും പിന്തുടർന്ന് മർദ്ദിക്കുകയും, ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. 

ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. ഇവർക്ക് മുന്‍പുണ്ടായിരുന്ന കേസിൽ യുവാവിന്റെ സഹോദരൻ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത് .തുടർന്ന് ഇവർ  സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. 

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ മനോജ് കെ.കെ, സുനിൽകുമാർ, സി.പി.ഓ മാരായ രാജു, ഷൈജു, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിലിനും, സുമേഷിനും ഷിച്ചു ഷാജിക്കും കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയില്‍  ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !