മലപ്പുറം:മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ തള്ളി എസ്എഫ്ഐ. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർഥ്യമാണ്. ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നു.അതേസമയം, നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സുപ്രീം കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി.പി.സാനു അറിയിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം.
ദേശീയ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണം. ഉഷ്ണതരംഗം അടക്കം അതിജീവിച്ചു വിദ്യാർഥികൾ എഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കിയതിനാൽ അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.