എറണാകുളം :ആഗോള കത്തോലിക്കാ സഭാ തലവനും വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ മാർപാപ്പയെ ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുമായി കാണുന്ന ചിത്രത്തെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച കോൺഗ്രസ് പാർട്ടിയുടെ നടപടികളെ സീറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിക്കുന്നു.
ക്രൈസ്തവരെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം പുഴുക്കുത്തുകളെ തിരുത്തുവാനും മാറ്റിനിറുത്തുവാനും പാർട്ടി തയ്യാറാകണം.ഇത്തരം അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കും സംസ്ഥാന കോൺഗ്രസ് നേതൃത്വം മറുപടി പറയണം.കത്തോലിക്കാ വിശ്വാസങ്ങളേയും,മാർപാപ്പയെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ക്രിസ്തീയതയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളായിത്തന്നെയാണ് കാണുന്നത്.സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചാൽ മാത്രം പോരാ,നടപടികൾ വേണം.
ക്രൈസ്തവർക്കെതിരെ സോഷ്യൽ മീഡിയയിലെ ബുദ്ധിശൂന്യമായ പ്രസ്താവനകളിലൂടെയും,ട്രോളുകളിലൂടെയും നടത്തുന്ന അവഹേളനങ്ങൾ ഗൗരവമായിത്തന്നെയാണ് വിശ്വാസ സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്.
ക്രിസ്തുമതവിശ്വാസങ്ങളെ നിന്ദിച്ചും ക്രൈസ്തവമതനേതാക്കളെ അവഹേളിച്ചും വിശ്വാസികളെ ഭിന്നിപ്പിച്ചും ഭീതിയും ഭിന്നതയും കടത്തിവിടുന്ന ശൈലി കോൺഗ്രസ് തിരുത്തുവാൻ തയ്യാറാകണം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷം വളർത്താനും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്.ക്രൈസ്തവരുടെ ദൈവരാജ്യവും പള്ളിയും നാഥനും അടക്കമുള്ള പദാവലികള്‍ തങ്ങളുടേതുമാക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് ക്രൈസ്തവർ തിരിച്ചറിയണം.
ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും ക്രൈസ്തവ നേതാക്കളെയും അവഹേളിച്ചു സംസാരിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും, നവ മാധ്യമങ്ങളെയും സിനിമകളെയും യൂട്യൂബുകളെയും ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളുടെ ലിസ്റ്റിൽ കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾസർക്കാർതയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.