തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ അധ്യാപകര്‍.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്ത സമര സമിതിയിലെ അധ്യാപകര്‍ ഇന്ന് കൂട്ട അവധി എടുക്കും.പ്രവൃത്തി ദിനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപക സംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പ്രവൃത്തി ദിനം 200 ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം മന്ത്രി വിളിച്ച ചര്‍ച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.