' മധുവിധു തീരും മുൻപേ രാജി' കോടികളുടെ അനധികൃത പണമിടപാട് കേസിൽ കർണാടകയിൽ മന്ത്രി രാജിവെച്ചു

ബെംഗളൂരു :കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി ‌വച്ചു.

കർണാടക മഹർ‌ഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിലെ ആദ്യ രാജി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. 

ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.  വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിന്‍റെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ഉയർന്നുവന്നത്. 

ആത്മഹത്യക്കുറിപ്പിൽ,  ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയിൽ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി ‌പ്രവർത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്. 

മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്. കേസിൽ വാൽമീകി കോർപറേഷന്‍ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !