കുവൈത്ത് :തെക്കൻ കുവൈത്തിലെ മംഗഫിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് കുവൈത്ത് അധികൃതർ.
ഇതര സംസ്ഥാനക്കാരായ 21 പേരുൾപ്പെടെ ആകെ 45 ഇന്ത്യക്കാരാണു മരിച്ചതെന്നാണു കുവൈത്ത് പുറത്തുവിട്ട കണക്ക്. കുവൈത്തിൽ മരിച്ച ഇതരസംസ്ഥാനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഡെന്നി ബേബി കൊല്ലം കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശിയാണ്.
നാലുവർഷം മുൻപാണു കുവൈത്തിലെക്ക് പോയത്. സംസ്കാരം മുംബൈയിൽ നടക്കും.വെള്ളിയാഴ്ച പുലർച്ചെ 3.30ന് കുവൈത്തിൽനിന്നും മൃതദേഹങ്ങളുമായി വിമാനങ്ങൾ തിരിക്കും. രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിൽനിന്നു മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും.
കുവൈത്തിലേക്കു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് കേന്ദ്രാനുമതി കിട്ടാതിരുന്നതിനാൽ അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. മൃതദേഹം വീടുകളിലേക്കെത്തിക്കാൻ കൊച്ചിയിൽ ആംബുലൻസുകൾ സജ്ജീകരിച്ചു.
9 മലയാളികൾ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നു നോര്‍ക്ക അറിയിച്ചു. നിയമസഭാ സമുച്ചയത്തിൽ 14ന് രാവിലെ 9.30നു നടക്കേണ്ടിയിരുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ടു മൂന്നിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.