ആലപ്പുഴ :നീട്ടുവലയുമായി തീരക്കടലിൽ ഇറങ്ങിയ മൂടുവെട്ടി, ചെറുവള്ളങ്ങൾക്ക് വലനിറയെ നെയ്ച്ചാള ലഭിച്ചു.
വലിയ ഇൻബോഡ് വള്ളങ്ങൾക്കു 2 മുതൽ 4 ലക്ഷം രൂപയ്ക്കു വരെ പൂവാലൻചെമ്മീനും കിട്ടി. ചെമ്മീൻ കിലോഗ്രാമിന് 200 രൂപയായിരുന്നു വില. കി.ഗ്രാമിന് 220 രൂപയിൽ തുടങ്ങിയ ചാള വൻതോതിൽ എത്തിയതോടെ 180 രൂപയായി കുറഞ്ഞു.രാവിലെ 7 മുതൽ വലനിറയെ ചാളയുമായി കാളമുക്ക് ഹാർബറിൽ എത്തിയ ചെറുവള്ളങ്ങൾ വലയിൽകുടുങ്ങിയ ചാള വേർപെടുത്തിയെടുക്കാൻ ഏറെ സമയമെടുത്തു.
കഴിഞ്ഞ 4 മാസമായി കടുത്ത പ്രതിസന്ധിയിലായിരുന്ന മീൻപിടിത്തമേഖല ജൂൺ പകുതി കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നതിൽ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവരും ഏറെ ആശങ്കയിലായിരുന്നു.
ചെറിയ തോതിലാണെങ്കിലും ചാളയും ചെമ്മീനും പ്രത്യക്ഷപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.