ഇത്തവണയും ശമ്പളമില്ല ' ഗതാഗത മന്ത്രിയുടെ പരിഷ്കാരങ്ങൾ ഫലം കാണുന്നില്ലന്ന് വിലയിരുത്തൽ

ഇത്തവണയും ശമ്പളമില്ല ' ഗതാഗത മന്ത്രിയുടെ പരിഷ്കാരങ്ങൾ ഫലം കാണുന്നില്ലന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. ഇതോടെ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി. 

അഞ്ചും കഴിഞ്ഞ് ഇത്തവണ ആറാം തീയതിയായിട്ടും ശമ്പളമില്ല. ശമ്പളം മുടങ്ങിയതിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ.

സ്കൂളുകൾ തുറക്കുന്ന ജൂൺ മാസത്തിൽ പോലും കെഎസ്ആർടിസിയിൽ ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിരിക്കുന്നത്. 

സർക്കാർ ജീവനക്കാർക്ക് 9 % DA നൽകുമ്പോൾ കെ എസ് ആർടിസി ജീവനക്കാർക്ക് DA ഇനത്തിൽ ഒന്നും നൽകുന്നില്ല.തെരഞ്ഞെടുപ്പ് കാലത്ത് 2% DA പ്രഖ്യാപിച്ചിരുന്നെങ്കിലും സാലറി പോലും കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

കെഎസ്ആർടിസിക്ക് ശമ്പളയിനത്തിൽ ധനവകുപ്പ് അനുവദിക്കുന്ന അൻപത് കോടി രൂപ രണ്ടാഴ്ച മുൻപ് അനുവദിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.

ധനവകുപ്പ് പണം അനുവദിക്കാത്തത് ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാലാണെന്നും ജീവനക്കാർക്ക് ആരോപണമുണ്ട്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയാലേ പണം അനുവദിക്കൂ എന്നാണ് ധനവകുപ്പിൻ്റെ നയം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network