ചോർലിയിലെ ആദ്യകാല യുകെ മലയാളി ജോസഫ് എബ്രഹാം സ്രാമ്പിക്കൽ നിര്യാതനായി

യുകെ: ലങ്കാ ഷെയർ ചോർലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി.

കേരളത്തിൽ പാലയാണ് സ്വദേശം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്. കഴിഞ്ഞ 60 ദിവസമായി ബ്ലാക്ക് പൂൾ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്. പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ഹോസ്പിറ്റലിലെ നേഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ. 

മക്കൾ: മറീന സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (ലോയർ), അഞ്ജു സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ). ചോർലിയിൽ ജോസഫ് എബ്രഹാം (ബാബുച്ചേട്ടൻ) 2004ൽ കുടുംബസമേതം എത്തിയപ്പോൾ അവിടെ 6 മലയാളി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന ബാബുച്ചേട്ടൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !