യുകെ : 41 കാരിയായ രോഗിയെ ആശുപത്രിയില്‍ കിടക്കയിൽ അതിക്രൂരമായി പീഡിപ്പിച്ച മലയാളി യുവാവിന് 13 വർഷം തടവ്. യുകെയിൽ കെയർടേക്കറായി ജോലിയിൽ പ്രവേശിച്ച സിദ്ധാർഥ് (29) ആണ് യുകെയിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക.
യുകെയില്‍ എത്തിയാല്‍ ഒരു പാര്‍ട്ട് ടൈം ജോലി എങ്കിലും കണ്ടെത്തുക എന്നത് സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരുടെയും അവരുടെ കൂടെ എത്തുന്ന ആശ്രിത വിസക്കാരുടേയും കാര്യത്തില്‍ ലോട്ടറി കിട്ടുന്നതിന് തുല്യമാണ്.കാരണം അത്തരത്തില്‍ നിയമം കര്‍ക്കശമാകുകയും ജോലി സാധ്യതകള്‍ ഇല്ലാതാവുകയുമാണ് ബ്രിട്ടനില്‍ എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തുന്നതില്‍ കൂടുതലും.
എന്നാല്‍ അത്തരം കഷ്ടപ്പാടുകളെ തരണം ചെയ്തു മാന്യമായ ജോലി സ്വന്തമാക്കിയ ഒരു മലയാളി യുവാവ് വെറും 12 ദിവസം മാത്രം ജോലി ചെയ്തു താന്‍ ശുശ്രൂഷിക്കേണ്ട വനിതയായ രോഗിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം ഇപ്പോള്‍ ബ്രിട്ടനില്‍ പ്രാദേശിക, ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്.
ലിവര്‍പൂളിലെ വിസ്റ്റാന്‍ ഹോസ്പിറ്റലില്‍ നടന്ന സംഭവം ചൂണ്ടിക്കാട്ടി ലിവര്‍പൂളില്‍ ഒരാഴ്ചയില്‍ കോടതി ജയിലില്‍ എത്തിച്ചത് 18 കൊടും കുറ്റവാളികളെ ആണെന്നാണ് പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരാഴ്ചക്കിടയില്‍ ജയിലില്‍ എത്തിയ മുഴുവന്‍ കുറ്റവാളികളുടെയും ചിത്രങ്ങള്‍ സഹിതമാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
ജനുവരി 18 നു ജോലിക്ക് കയറിയ വ്യക്തി ജനുവരി 30നു സ്വന്തം ജോലി സ്ഥലത്തു ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ അപൂര്‍വതയാണ് സിദ്ധാര്‍ത്ഥിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാനാകും എന്ന ചര്‍ച്ചയാണ് എന്‍എച്ച്എസില്‍ ഇപ്പോള്‍ നടക്കുന്നത്. രോഗികള്‍ പോലും ആശുപത്രി കിടക്കയില്‍ പീഡിപ്പിക്കപെടുന്ന സാഹചര്യം ബ്രിട്ടന് അത്ര പരിചിതവും അല്ല എന്നത് ഇക്കാര്യത്തില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നുണ്ട്.
കസേരയില്‍ ഇരുന്നു കൈകള്‍ കെട്ടി വീഡിയോ കോളിലൂടെ കോടതി നടപടികള്‍ വീക്ഷിച്ച സിദ്ധാര്‍ഥ് 13 വര്‍ഷത്തെ നീണ്ട ജയില്‍ ജീവിതം എന്ന വിധി പ്രസ്താവം കേട്ടതോടെ വിങ്ങി പൊട്ടുക ആയിരുന്നു.
തനിക്ക് കുറഞ്ഞ ശിക്ഷ ലഭിക്കണമേ എന്ന ഭാവത്തില്‍ കൂപ്പുകൈകളുമായി പ്രാര്‍ത്ഥനാ രൂപത്തില്‍ ഇരിക്കുന്ന യുവാവ് ആയും 46 നമ്പര്‍ കോടതി മുറിയിലെ വീഡിയോ ദൃശ്യത്തില്‍ സിദ്ധാര്‍ത്ഥ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഞാനതു ചെയ്തില്ല എന്നയാള്‍ സ്വയം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇക്കഴിഞ്ഞ മേയില്‍ നടന്ന മറ്റൊരു വിചാരണ ഘട്ടത്തില്‍ സിദ്ധാര്‍ത്ഥ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
ഒരു നിമിഷത്തെ വൈകല്യ ചിന്തയ്ക്ക് ഇയാള്‍ യൗവന ജീവിതമാണ് ജയിലറയില്‍ ഹോമിക്കേണ്ടി വരുന്നത്.തുടക്കത്തില്‍ പൂര്‍ണ സമയവും താന്‍ നിരപരാധി ആണെന്ന നിലപാട് എടുത്ത മലയാളി യുവാവ് ഒടുവില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തു വന്നപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ബന്ധപ്പെടലാണ് നടന്നത് എന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. താന്‍ ശുശ്രൂഷിക്കേണ്ട 41 കാരിയായ രോഗിയെ ആശുപത്രിയില്‍ കിടക്കയിലാണ് പ്രതി പീഡിപ്പിച്ചത്.
സംഭവ ശേഷം മാനസികമായ അസ്വാസ്ഥ്യത്തിലേക്ക് എത്തിയ രോഗിക്ക് തുടര്‍ച്ചയായ കൗണ്‍സിലിംഗ് നടത്തിയാണ് അധികൃതര്‍ സാധാരണ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.