ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി; പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു.

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അധീര്‍ രാജി പ്രഖ്യാപിച്ചത്.

ഖാര്‍ഗെയുമായും ഇതിന്റെ പേരില്‍ ഇടഞ്ഞിരുന്നു. രാജി പ്രഖ്യാപനത്തിന് ശേഷമുള്ള പ്രതികരണത്തിലും അധീര്‍ ഖാര്‍ഗെയെ ലക്ഷ്യംവെച്ചു. 'മല്ലികാര്‍ജന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും'അധീര്‍ പറഞ്ഞു.

ഇതിനിടെ രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്.

അധീറിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയാണെങ്കില്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഇഷാ ഖാന്‍ ചൗധരി എത്തുമെന്നാണ് വിവരം. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ അംഗമാണ് ഇഷാ ഖാന്‍ ചൗധരി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !