ലണ്ടൻ :അതീവ ഗുരുതരാവസ്ഥയില്‍ കിടന്ന രോഗികളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് പണം തട്ടിയ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് കോടതി 15 മാസത്തെ തടവ് ശിക്ഷ വിധിച്ചു.
തികച്ചും നിന്ദ്യമായ വിശ്വാസ വഞ്ചനായാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ചെയ്തതെന്നും കോടതി വിധിയില്‍ പറഞ്ഞു. ലണ്ടനീലെ സെയിന്റ് ബര്ത്തലോമ്യുസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന മിറ സോള്‍മാസ് എന്ന കെയര്‍ അസിസ്റ്റന്റാണ്, ഇരകളുടെ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്തത്. സൗത്ത്വാക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.,ക്രൂരവും, നിന്ദ്യവും, മാപ്പര്‍ഹിക്കാത്തതുമായ കുറ്റമാണ് 33 കാരിയായ മിറ സോള്‍മാസ് ചെയ്തതെന്ന് പ്രോസിക്യൂഷന് അഭിഭാഷകനായ വിവേക് ഡി ക്രൂസ് കോടതിയില്‍ പറഞ്ഞു. ഗുരുതരമായ രോഗം ബാധിച്ച് തീര്‍ത്തും അവശരായി കിടക്കുന്നവരോട് ഇത്രയും ക്രൂരത കാണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് വിചാരിക്കുന്നില്ല എന്നായിരുന്നു ഇരകളില്‍ ഒരാളായ ഹാസല്‍ ലോംഗ്ഹഴ്സ്റ്റ് പറഞ്ഞത്.
2021- ല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു ലോംഗ്ഹഴ്സ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവിതത്തിലേക്ക് തിരികെ വരാന്‍ വെറും 5 ശതമാനം സാധ്യതമാത്രമെയുള്ളു എന്നുവരെ ഒരു സമയത്ത് പറഞ്ഞിരുന്നു. അത്രയും ഗുരുതരമായിരുന്നു അവരുടെ അവസ്ഥ. ശരീരഭാരം 38 കിലോ വാരെയായി കുറഞ്ഞിരുന്നു. രോഗം ഗുരുതരമായി ഏഴ് മാസത്തോളം അശുപത്രിയില്‍ കിടന്ന സമയത്തായിരുന്നു ഇവര സോള്മസിന്റെ ഇരയായത്.
പാലിയേറ്റീവ് കെയറില്‍ സ്പെഷ്യലൈസേഷന് ഉള്ള ഡിസ്ട്രിക്റ്റ് നഴ്സയി ജോലി ചെയ്തിട്ടുള്ള ലോംഗ്ഹഴ്സ്റ്റ് പറയുന്നത്, തന്റെ ജീവിതകാലത്ത് നിരവധി പേരെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതുപോലൊരു ജോലിയില്‍ ഇരിക്കുമ്പോള്‍ ഇത്രയും ക്രൂരയാകാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു. തന്റെ ക്രെഡിറ്റ് കാര്‍ഡില്‍ അസാധാരണമായ പ്രവര്‍ത്തനം നടക്കുന്നു എന്ന് രണ്ട് തവണ ടെക്സ്റ്റ് സന്ദേശം വന്നപ്പോഴാണ് സംശയമുണ്ടായതെന്ന് അവര്‍ പറയുന്നു..
എന്നാല്‍, ബാങ്കില്‍ നിന്നുള്ള കത്ത് കിട്ടിയപ്പോഴാണ് ശരിക്കും ആശങ്കപ്പെട്ടത്. ഇവരുടെ മകള്‍ ഉടനടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനടി ആന്വേഷണവും ആരംഭിച്ചു. അതിലാണ് 1650 പൗണ്ട് മൂല്യം വരുന്ന വസ്തുക്കള്‍, ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സോള്‍മാസ് വാങ്ങിയതായി കണ്ടെത്തിയത്.
2021 ഏപ്രിലില്‍, 48 വയസ്സുള്ളപ്പോള്‍ മരിച്ച ടോഡ് മാലോണി എന്ന വ്യക്തി ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ അയാളുടെ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ 360 പൗണ്ടിന്റെ ഇടപാടുക നടത്തിയാതായും കണ്ടെത്തി. ടെയ്ക്ക് എവേകളില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങളും, വസ്ത്രങ്ങളും, ഐപോഡും മറ്റുമാണ് അവര്‍ ഇങ്ങനെ വാങ്ങിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.