ശുചിത്വമുള്ളതും ഹരിതാഭവുമായ ഗ്രാമം -പരിശീലനങ്ങൾക്ക് തുടക്കം.

ശുചിത്വമുള്ളതും ഹരിതാഭവുമായ ഗ്രാമം -പരിശീലനങ്ങൾക്ക് തുടക്കം.

കോട്ടയം: സുസ്ഥിര വികസന ലക്ഷ്യങ്ങ ളുടെ പ്രാദേശിക വത്കരണത്തിൻ്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ പ്രാദേശിക സർക്കാറുകൾക്ക് ഉള്ള പരീശീലനങ്ങൾ കോട്ടയം ജില്ലയിൽ തുടക്കമായി.

ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് മീനച്ചിൽ പഞ്ചായത്തു പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു. കില ജില്ലാ ഫെസിലിറ്റേറ്റർ  ബിന്ദു അജി ആമുഖ പ്രഭാഷണം നടത്തി. 

കാഞ്ഞിരപ്പള്ളി , ഇരാറ്റുപേട്ട , വാഴൂർ, ളാലം ബ്ലോക്കുകളിൽ നിന്നു ഉള്ള 26 പഞ്ചായത്തുകളിൽ നിന്നായി 150 പേർ പങ്കെടുത്തു. ശുചിത്വവും ഹരിതാഭവും ആയ ഗ്രാമം എന്ന തീമിൻ്റെ പരിശീലനമാണ് നടന്നത്. 

പഞ്ചായത്തിൻ്റെ വികസന പദ്ധതികളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആശയങ്ങൾ പ്രാവർത്തിമാക്കുക എന്നതാണ് പരിശീലനത്തിൻ്റെ ലക്ഷ്യം. ഒമ്പത് തീമുകളിലാണ് നിലവിൽ ജില്ലയിൽ പരിശീലനങ്ങൾ നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !