കോട്ടയം :ആവേശം സിനിമയിലെ മോനേ ജാഡ, പച്ചയായ ജാഡ എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണിത്. പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.