ന്യൂഡൽഹി: രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രികൂടിയായ നടൻ സുരേഷ് ഗോപി. ഈ വരുന്ന ഓഗസ്റ്റ് 18-ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഉടൻ ചിത്രീകരണാരംഭിക്കുന്ന സിനിമയിൽ ഓണത്തിനോടനുബന്ധിച്ചായിരിക്കും താൻ ജോയിൻ ചെയ്യുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. ബജറ്റ് സെഷൻ കഴിഞ്ഞ് ബജറ്റ് നിർദേശങ്ങൾ സ്വീകരിച്ച് തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കും. ഓഫീസിനുവേണ്ട മാർഗനിർദേശങ്ങൾ നൽകും. നടപ്പിലാക്കുന്നത് അവർ ചെയ്തോളും. ആ സമയത്തായിരിക്കും സിനിമ ചെയ്യുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഒറ്റക്കൊമ്പൻ ആണ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന്. വേറെയും രണ്ട് പ്രോജക്റ്റുകളുണ്ട്. അതിൽ ഏതാണോ ആദ്യം തയ്യാറാവുന്നത്, ആ സിനിമ ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താരത്തിന്റെ 66-ാം പിറന്നാളായിരുന്നു ബുധനാഴ്ച. സ്പീക്കർ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാർലമെന്റിലായിരുന്നു അദ്ദേഹം ഈ പിറന്നാൾ ദിനത്തിൽ ചിലവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.