കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരേ യു.ഡി.എസ്.എഫിൻ്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരേ യു.ഡി.എസ്.എഫിൻ്റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു. പ്രവർത്തകരെയും നാല് എം.എസ്.എഫ്. പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

കോഴിക്കോട് എൻ.ജി.ഒ. യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ​ഗസ്റ്റ് ഹൗസിൽനിന്ന് ബീച്ചിലെ സമ്മേളന ​ന​ഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ്ഹില്ലിൽ വെച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാണിച്ചത്.

പ്രതിഷേധത്തിന് സാധ്യതയുള്ളതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നതിനാൽ കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവർത്തകർ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളുമായി തെരുവിലിറങ്ങുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !