ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു.
22 ബില്യണ്‍ മൂല്യത്തിന്റെ 99 ശതമാനവും കുറച്ചശേഷമാണ് ബൈജൂസ് 200 മില്യണ്‍ ഡോളറിന്റെ അവകാശ ഇഷ്യു പ്രഖ്യാപിച്ചത്. നിയമന നടപടികള്‍ പൂര്‍ത്തിയാക്കാതെ അവകാശ ഇഷ്യുവില്നിന്നുള്ള പണം ഉപയോഗിക്കരുതെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് 2023 ജൂലായില്‍ പ്രൊസസിന്റെ പ്രതിനിധിയായ റസ്സല്‍ ഡ്രെസെന്സ്റ്റോക്ക് രാജിവെച്ചിരുന്നു. സാമ്പത്തിക ഫലങ്ങള്‍ വൈകിയതും ഓഡിറ്ററായിരുന്ന ഡെലോയിറ്റ് പിന്വാങ്ങിയതുമുള്പ്പടെ നിരവധി പ്രശ്നങ്ങള്‍ നേരിട്ട സമയത്തായിരുന്നു ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഏറപേരും പുറത്തുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.