ഹംഗറി: വാശിപിടിച്ചു കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ വിഡിയോ കാണിച്ചു കൊടുത്തു രക്ഷപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ഈ പ്രവണത പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികൾക്ക് അവരുടെ ദേഷ്യം, വാശി തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് ഹംഗറിയിലെ ഈറ്റ്വോസ് ലോറൻഡ് സർവകലാശാല ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.
ഇത്തരത്തിൽ മാതാപിതാക്കൾ പല തവണ 'ഡിജിറ്റൽ ഇമോഷൻ റെഗുലേഷൻ' പ്രയോഗിക്കുന്നത് കുട്ടികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് കുട്ടികളിൽ ഗുരുതര വികാര-നിയന്ത്രണ പ്രശ്നങ്ങളിലേക്ക് നയിക്കാം, പ്രത്യേകിച്ച് ദേഷ്യം പോലുള്ള വികാരങ്ങൾ.
രണ്ടിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള മുന്നൂറിലധികം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു വർഷം പഠനം നടത്തി. സ്മാർട്ട് ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഒരിക്കലും കുട്ടികളെ സമാധാനിപ്പിക്കാനുള്ള ഉപാധിയല്ല.
കുട്ടികൾ അവരുടെ നിഷേധാത്മക വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടത് പ്രധാനമാണ്. അതിന് മാതാപിതാക്കൾ കുട്ടികളിലെ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഫ്രണ്ടിയേഴ്‌സ് ഇൻ ചൈൽഡ് ആൻഡ് അഡോളസെൻ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.