തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ, പിരിഞ്ഞുപോകാൻ തയ്യാറാകാഞ്ഞ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തോടുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് കെ.എസ്.യു. ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോഗമിക്കുകയാണ്.
സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്ന് എസ്എഫ്ഐയും നേരത്തേ അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിദ്യാർഥി സംഘടനകളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.