കോട്ടയം: കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. പാത്രിയര്‍ക്കീസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപ്പൊലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഘര്‍ഷത്തില്‍ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.
മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഞായറാഴ്ച പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മെത്രാപ്പൊലീത്തയെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാത്രിയര്‍ക്കീസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് ഞായറാഴ്ച പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ എത്തിയത്. ഇതേത്തുടര്‍ന്നാണ് ഇരുവിഭാഗം വിശ്വാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.