നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിൽ കാട്ടാനയിറങ്ങി

ഗൂഡല്ലൂർ: നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള കുഞ്ഞടക്കം മൂന്നം​ഗ കുടുംബം സഞ്ചരിച്ച കാർ ആന തകർത്തു.

 കല്ലിങ്കര തകര മൂലയിലെ സണ്ണി (60), ഭാര്യ മേരി(52) മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാട്ടവയലിൽനിന്ന് പാടുന്തറ വഴി നമ്പാലക്കുന്നിലേക്ക് പോകുകയായിരുന്ന കുടുംബം നെലാകോട്ടയിൽ വെച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.

പാഞ്ഞടുത്ത ആന കാർ ആക്രമിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൻ്റെ മുൻഭാഗവും വലതുവശവും വാതിലുകളും പൂർണമായി തകർന്നു. ഗ്ലാസ്സുകൾ തല്ലിപ്പൊളിച്ചാണ് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചത്. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി കാട്ടാനയെ തുരത്തുകയായിരുന്നു.

രാവിലെ എട്ടരയോടെ ടൗണിലിറങ്ങിയ കാട്ടാന പ്രധാന പാതയിലൂടെ നടന്നാണ് നെലാക്കോട്ട ടൗണിലെത്തിയത്. കാട്ടാനയെക്കണ്ട് ആളുകൾ ചിതറിയോടി. കേരളാതിർത്തിയോട് ചേർന്ന ടൗണിൽ ഇപ്പോൾ നിരന്തരം കാട്ടാനയിറങ്ങുന്നുണ്ട്. വനപാലകർ പ്രദേശത്തെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നാട്ടുകാർ നെലാക്കോട്ടയിൽ അന്തഃസംസ്ഥാന പാത ഉപരോധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !