വയനാട്ടില്‍ രാഹുലിന് പകരം സഹോദരിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്,:അപ്പോള്‍ കെ.മുരളീധരൻ എവിടെ?;

ന്യൂഡല്‍ഹി: രാഹുല്‍ സ്ഥാനം ഒഴിയുന്നതോടെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹോദരിയെ പരിഗണിച്ച്‌ കോണ്‍ഗ്രസ്. വയനാടില്‍ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്രയെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.

റായ്ബറേലിയില്‍ വിജയിച്ചതോടെയാണ് വയനാട് ഒഴിയേണ്ട സാഹചര്യം രാഹുലിന് ഉണ്ടാകുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം ആണ് റായ് ബറേലി. ഈ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലി ഒഴിയാൻ സാദ്ധ്യതയില്ല. ഇതോടെയാണ് വയനാട്ടില്‍ ആരെ പരിഗണിക്കുമെന്ന ചർച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചത്.

അതേസമയം തൃശ്ശൂരില്‍ തോറ്റ കെ. മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കണം എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ പ്രിയങ്കാ മത്സരിക്കാനൊരുങ്ങുന്നതോടെ വയനാട് കൊടുത്ത് കെ. മുരളീധരന്റെ പിണക്കം മാറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിനാണ് തിരിച്ചടിയാകുന്നത്.

തൃശ്ശൂരില്‍ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു യുഡിഎഫിന് ഉണ്ടായത്. ഇതോടെ പൊതുരംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് എന്ന് മുരളീധരൻ പറയുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളില്‍ ഒരാളായ മുരളീധരൻ വിട്ട് നിന്നാല്‍ അത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് വയനാട് കൊടുത്ത് അനുനയിപ്പിക്കാനുള്ള നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !