ന്യൂഡൽഹി: 'ഡല്‍ഹിയില്‍ വെച്ച് നടന്ന ധന മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രത്തോട് സില്‍വർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉടൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം.
അടുത്ത കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങള്‍ മനുഷ്യ വിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയില്‍ കേരളത്തിനുണ്ട് എന്നും അത് നിലനിർത്തുന്നതിനും കൂടുതല്‍ മുന്നേറുന്നതിനും സഹായകരമായ നിലയിലുള്ള സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി കേന്ദ്ര ധനമകാരമന്ത്രി നിർമ്മലാ സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയില്‍ രണ്ടു വർഷക്കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടത്.
കേന്ദ്രസർക്കാറിന്റെ പല നയങ്ങളും നടപടികളും കോവിഡ് ആഘാതത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നു എന്നും കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധിയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളത് ധന മന്ത്രി വ്യക്തമാക്കി.
സർക്കാർ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും പബ്ലിക് അക്കൗണ്ടിലെ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ പെടുത്തി വായ്പ അനുവാദത്തില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തുന്നുവിനും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.