ന്യൂഡല്‍ഹി: ഇന്ത്യയിലെ മുൻനിര ടെലികോം ദാതാക്കളില്‍ ഒന്നായ ജിയോയുടെ സേവനങ്ങളില്‍ തകരാർ സംഭവിച്ചതായി റിപ്പോർട്ട്.
രാജ്യത്തെ വിവിധയിടങ്ങളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ജിയോയുടെ 2,404 ഉപഭോക്താക്കള്‍ക്കാണ് പ്രശ്നം നേരിട്ടത്. ഉച്ചയ്‌ക്ക് 1.53ഓടെയാണ് സംഭവം.റിപ്പോർട്ട് ചെയ്യപ്പെട്ടവയില്‍ 48 ശതമാനവും ജിയോ ഫൈബറുമായി ബന്ധപ്പെട്ടവയാണ്. കമ്പിനിയുടെ ബ്രോഡ്ബാൻഡ് സർവീസാണ് ജിയോ ഫൈബർ. 47 ശതമാനം ഉപഭോക്താക്കള്‍ക്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തടസങ്ങളാണ് അനുഭവപ്പെട്ടത്.
അഞ്ച് ശതമാനം പേർക്കാണ് മൊബൈല്‍ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായത് കൂടുതലും ഡല്‍ഹിയിലെ ജിയോ ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നതില്‍ തടസം നേരിട്ടത്.
ജിയോ കൂടാതെ എയർടെല്‍ ഉപഭോക്താക്കള്‍ക്കും രാജ്യത്തിന്റെ ചിലയിടങ്ങളില്‍ സർവീസ് ലഭിക്കാതെ വന്നതായി റിപ്പോർട്ടുണ്ട്. ട്വിറ്റർ, സ്നാപ്ചാറ്റ്, ആമസോണ്‍ പ്രൈം, തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും സർവീസ് ഡൗണ്‍ ആയതായി ചില ഉപഭോക്താക്കള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.