നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയില എന്നു പറയുന്നത് മുരിങ്ങയില നമ്മുടെ ഭക്ഷണത്തിലൊക്കെ ഒരുപാട് ഉള്‍പ്പെടുത്തുന്നത് നമ്മള്‍ കാണുകയും ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് തോരനായും കറിയും ഒക്കെയാണ് പലരും മുരിങ്ങയില കഴിക്കാറുള്ളത്
എന്നാല്‍ വെറും വയറ്റില്‍ മുരിങ്ങയില കൊണ്ട് ഒരു വെള്ളമുണ്ടാക്കി കുടിച്ചു നോക്കൂ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് അത് പ്രധാനം ചെയ്യുന്നത് എന്ന് നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും ഒരുപാട് രോഗങ്ങളെ ചെറുക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണ് ഈ മുരിങ്ങയില വെള്ളംകുറച്ചു മുരിങ്ങയില എടുത്തതിനുശേഷം ഇത് നന്നായി വെള്ളത്തിലിട്ട് തിളപ്പിക്കുക ഒന്നര ഗ്ലാസ് വെള്ളം എടുത്തതിന് ശേഷം ഇത് ഒരു ഗ്ലാസ് ആക്കി പറ്റിച്ചെടുക്കണം അതിനുശേഷം ഇത് തണുപ്പിച്ച് ഉപയോഗിക്കാൻ സാധിക്കും പക്ഷേ ഇത് വെറും വയറ്റില്‍ തന്നെ കുടിക്കാൻ ശ്രദ്ധിക്കണം
അങ്ങനെ ചെയ്യുകയാണെങ്കില്‍ ഇതില്‍ നിന്നും നിരവധി വിറ്റാമിനുകള്‍ ലഭിക്കും വിറ്റാമിൻ എ സി ഇ ബി കോംപ്ലക്സ് തുടങ്ങിയവയും ധാതുക്കളായ കാല്‍സ്യം പൊട്ടാസ്യം ഇരുമ്പ് ആന്റിഓക്സിഡന്റുകള്‍ എന്നിവയും ശരീരത്തിലേക്ക് ചെല്ലും
മറ്റൊന്ന് മുരിങ്ങയിലയ്ക്ക് വിഷാംശത്തെ വലിച്ചെടുക്കാനുള്ള കഴിവുണ്ട് എന്നതാണ് നമ്മുടെ വീട്ടിലുള്ള മുത്തശ്ശിമാർ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ടാവും കർക്കിടകം മാസത്തില്‍ മുരിങ്ങയില കറി വയ്ക്കാൻ പാടില്ല അതിന് കാരണം ആ സമയത്ത് വിഷം എല്ലാം തന്നെ എത്തുന്നത് മുരിങ്ങയിലയുടെ അരികിലേക്കാണ് അതുകൊണ്ടാണ് ആ സമയത്ത് ഭക്ഷണത്തിലേക്ക് മുരിങ്ങയില ഉള്‍പ്പെടുത്താത്തത്
അതുകൊണ്ടുതന്നെ വെറും വയറ്റില്‍ മുരിങ്ങയില വെള്ളം കുടിക്കുകയാണെങ്കില്‍ ഇതിന്റെ ഡീറ്റെയില്‍സ് ഗുണങ്ങള്‍ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മനോഹരമാക്കുകയും ചെയ്യും
മറ്റൊന്ന് ദഹനമാണ് ദഹന പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരം തന്നെയാണ് മുരിങ്ങയില വെള്ളം ദഹനത്തെ ഉത്തേജിപ്പിക്കുവാനും ദഹന നാളത്തിലെ വീക്കം അടക്കമുള്ളവ കുറയ്ക്കുവാനും മലബന്ധം കുറയ്ക്കുവാനും ഒക്കെ ഈ ഒരു മുരിങ്ങയില വെള്ളത്തിന് കഴിയും
മാത്രമല്ല ഇത് മലവിസർജനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും ഒപ്പം തന്നെ കുടലിന്റെ ആരോഗ്യത്തിനും വളരെയേറെ ഗുണങ്ങളാണ് മുരിങ്ങയില വെള്ളം നല്‍കുന്നത് അതുകൊണ്ടു തന്നെ ഇത് ഇനിയും ശീലമാക്കാൻ മടിക്കരുത്
മറ്റൊന്ന് അമിതമായ വിശപ്പുണ്ടാകുന്നത് കുറയ്ക്കുകയാണ് മുരിങ്ങയില വെള്ളം ചെയ്യുന്നത് അതുവഴി ശരീരഭാരം കുറയ്ക്കുകയും അമിതവണ്ണം കുറയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട് മറ്റൊന്ന് മെറ്റബോളിസം വർദ്ധിപ്പിക്കുവാനും ശരീരഭാരം നിയന്ത്രിക്കുവാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് സഹായിക്കും എന്നതാണ്
അതിരാവിലെ മുരിങ്ങയില വെള്ളം കുടിക്കുന്നത് വീക്കം കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട് മുരിങ്ങയിലയിലുള്ള ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളാണ് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നത് സന്ധിവാതം അടക്കമുള്ള ഒരുപാട് അസുഖങ്ങളുടെ വേദനയ്ക്ക് ഇത് വളരെയധികം ഗുണകരമാണ്
പ്രമേഹം നിയന്ത്രിക്കുവാനും മുരിങ്ങയില ഒരുപാട് സഹായിക്കുന്നുണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവാണ് മുരിങ്ങയില നിയന്ത്രിക്കുന്നത് ഇത് പഠനങ്ങള്‍ തന്നെ നേരിട്ട് കണ്ടെത്തിയതാണ് വെറും വയറ്റില്‍ മുരിങ്ങയില വെള്ളം കുടിക്കുകയാണെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടുതലായി നിയന്ത്രിക്കപ്പെടുന്നത് മനസ്സിലാക്കാൻ സാധിക്കും
മറ്റൊന്ന് രോഗപ്രതിരോധശേഷി നല്‍കുന്നു എന്നതാണ് മുരിങ്ങയിലയിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഒക്കെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്
അതിരാവിലെ മുരിങ്ങയില വെള്ളം കുടിക്കുന്ന ആളുകളില്‍ ഊർജ്ജസ്വലത കാണുന്നുണ്ട് ദിവസവും വെള്ളം ഇത്തരത്തില്‍ കുടിക്കുന്നത് ഊർജ്ജം മെച്ചപ്പെടുത്തുന്നു മറ്റൊന്ന് ചർമ്മ പ്രശ്നങ്ങള്‍ മാറ്റുവാൻ മുരിങ്ങയില ഒരുപാട് സഹായിക്കുന്നുണ്ട് എന്നതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.