ഡബ്ലിന് : നാട്ടില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മാറ്റ് ഒട്ടും കുറയ്ക്കാതെ അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ വിജയഭേരി മുഴക്കി കൗണ്‍സില്‍ ഇലക്ഷന് മിന്നുന്ന പ്രകടനം കാഴ്ച വച്ചു.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കാബ്രാ ഗ്ലാന്‍സെവിന്‍ മണ്ഡലത്തെ മത്സരിച്ച കോതമംഗലം സ്വദേശി ഫെല്‍ജിന്‍ ജോസ് (1869 വോട്ട് ) വോട്ടുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ഫെല്‍ജിന് 9 വയസ്സുള്ളപ്പോള്‍ അയര്‍ലണ്ടില്‍ കുടിയേറിയതാണു അദ്ദേഹത്തിന്റെ കുടുംബം. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ശ്രമിക്കുമെന്നു അദ്ദേഹത്തിന്റെ മികച്ച വാഗ്ദാനം മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഐറിഷ് ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചു.
![]() |
ഫെല്‍ജിന്‍ ജോസ് |
DCUവിൽ ഭൗതികശാസ്ത്ര ഗവേഷക വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തകനുമാണ് ഫെൽജിൻ. ഫെൽജിൻ ചെയർപേഴ്‌സൺ ആയ ഡബ്ലിൻ കമ്മ്യൂട്ടർ കോയലിഷൻ എന്ന ഗ്രൂപ്പ് ഡബ്ലിനിലെ ഗതാഗത മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകി ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നിരവധി വികസന രേഖകൾ ഇതിനോടകം ചർച്ചയായി മാറി.
സൗത്ത് ഡബ്ലിന്‍ കൗണ്‍സിലിലേക്ക് ഫിനഗേല്‍ സീറ്റില്‍ മത്സരിച്ച താലയില്‍ നിന്നുള്ള കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍ (1172 വോട്ട് ), അദ്ദേഹത്തിന്റെ മകനും ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയുമായ ബ്രിട്ടോ പെരേപ്പാടന്‍ (1542 വോട്ട്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
![]() |
തോമസ് ജോസഫ് |
ഡബ്ലിന് അടുത്ത് ഡണ്‍ലേരി കൗണ്‍സിലിലേയ്ക്ക് Labour സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച ഇടുക്കി ഉപ്പുതോട് വേഴമ്പശ്ശേരി കുടുംബാംഗമായ തോമസ് ജോസഫാണ് (1259 വോട്ട്) പ്രാദേശിക ഗവണ്മെന്റ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ മലയാളി.
അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആകെയുള്ള 949 സീറ്റുകളില്‍ പകുതി സീറ്റുകളിലെ മാത്രം ആണ് ഇതുവരെ പ്രഖ്യാപിച്ചത്. പതിനഞ്ചോളം ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. 7 ഓളം പേര്‍ മാത്രമാണ് വിജയിച്ചത്.
ആര്‍ട്ടയിനില്‍ നിന്നും മത്സരിച്ച ലിങ്ക്വിന്‍സ്റ്റര്‍ മാത്യു (808 വോട്ട്), ലൂക്കനില്‍ നിന്നും ജനവിധി തേടിയ റോയി കുഞ്ചിലക്കാട്ട് (323 വോട്ട്), കോര്‍ക്കില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലേഖ മേനോന്‍ മാര്‍ഗശേരി (338 വോട്ട്) , സാന്‍ഡിഫോര്‍ഡില്‍ മത്സരിച്ച രൂപേഷ് (174 വോട്ട്), ജിതിന്‍ റാം (592 വോട്ട്) , ബ്ലാക്ക് റോക്കില്‍ നിന്നും മത്സരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി റെജി സി ജേക്കബ് (299 വോട്ട് ), ജോയി ജെയിംസ് (337 വോട്ട്), തോബിന്‍ ജോ (102 വോട്ട്), രാജേഷ് ജോയല്‍ (25 വോട്ട്) എന്നിവര്‍ക്കും ഭൂരിപക്ഷം കണ്ടെത്താനായില്ല.
![]() |
Jithin Ram |
![]() |
Reji Chako Jacob |
ഇന്നലെ രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ച വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.
വര്‍ഷങ്ങളായി സ്ഥാനാർത്ഥിയായി രംഗത്ത് ഉള്ള സ്ഥിരം സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ 3 അക്കവോട്ടുകൊണ്ട് തൃപ്തി അടയുന്ന ദയനീയ കാഴ്ച ആയിരുന്നു ഇപ്രാവശ്യവും.
ഭരണകക്ഷിയിലെ ഫിന ഗേല്‍, ഫിന ഫാള്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മുന്നേറിയപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിയും സിന്‍ ഫെയ്നും നടത്തിയ ശ്രമം വിജയിച്ചില്ലെ. മിക്ക കൗണ്‍സിലുകളിലും സ്ഥാനാര്‍ത്ഥികള്‍ പലരും പിന്നിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.