ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്.
തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയർപോർട്ടിലെത്തിയതായിരുന്നു താരം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ കണ്ടെത്തിയത്.എന്നാൽ, തൻ്റെ സംരക്ഷണത്തിനായി ലൈസൻസുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിൽ പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു
ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ തോക്ക് ഏൽപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകൾ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് തിരുച്ചിയിലേക്ക് പോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.