ഭയാനകം: കാൽനടയാത്രക്കാരിയെ ആക്രമിച്ച് എരുമ: കൊമ്പിൽ കോർത്ത് 500 മീറ്റർ ചുറ്റി, തലയ്ക്ക് പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയിൽ,

ചെന്നൈ: നടുറോഡില്‍ എരുമയുടെ ആക്രമണത്തിന് കാല്‍നടക്കാരി ഇരയായി. വഴിയില്‍ നടന്നുപോയ്കൊണ്ടിരുന്ന മധുമതിയെ എരുമ കൊമ്പില്‍ കോർത്ത് 500 മീറ്ററോളം ഓടുകയായിരുന്നു. മധുമതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖർ എന്നയാള്‍ക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ തിരുവോട്ടിയൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.

ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മധുമതി. ഇതിനിടയില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എരുമകളിലൊന്ന് മധുമതിയുടെ നേർക്ക് പാഞ്ഞുവരികയും കൊമ്പില്‍ കോർത്ത് ചുഴറ്റുകയുമായിരുന്നു.

നാട്ടുകാർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും മധുമതിയെ കൊമ്പില്‍ കോർത്ത് എരുമ കുറച്ചു ദൂരം വിരണ്ടോടി. ഇതിനിടയില്‍ സ്ത്രീയുടെ തല നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലും തട്ടി. കുറച്ചു ദൂരം പോയതിന് ശേഷമാണ് എരുമ ഇവരെ ചുഴറ്റിയെറിഞ്ഞത്.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മധുമതിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. ഇവരെ രക്ഷിക്കാൻ ശ്രമിച്ചയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. നിലവില്‍ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എരുമയെന്നും ഇതിന്റെ ഉടമസ്ഥരാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !