ചെന്നൈ: നടുറോഡില്‍ എരുമയുടെ ആക്രമണത്തിന് കാല്‍നടക്കാരി ഇരയായി. വഴിയില്‍ നടന്നുപോയ്കൊണ്ടിരുന്ന മധുമതിയെ എരുമ കൊമ്പില്‍ കോർത്ത് 500 മീറ്ററോളം ഓടുകയായിരുന്നു. മധുമതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖർ എന്നയാള്‍ക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ തിരുവോട്ടിയൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മധുമതി. ഇതിനിടയില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എരുമകളിലൊന്ന് മധുമതിയുടെ നേർക്ക് പാഞ്ഞുവരികയും കൊമ്പില്‍ കോർത്ത് ചുഴറ്റുകയുമായിരുന്നു.
നാട്ടുകാർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും മധുമതിയെ കൊമ്പില്‍ കോർത്ത് എരുമ കുറച്ചു ദൂരം വിരണ്ടോടി. ഇതിനിടയില്‍ സ്ത്രീയുടെ തല നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും തട്ടി. കുറച്ചു ദൂരം പോയതിന് ശേഷമാണ് എരുമ ഇവരെ ചുഴറ്റിയെറിഞ്ഞത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധുമതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇവരെ രക്ഷിക്കാൻ ശ്രമിച്ചയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. നിലവില്‍ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എരുമയെന്നും ഇതിന്റെ ഉടമസ്ഥരാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.