മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്തും; മോദിയുടേത് വലിയ നേട്ടമെന്ന് പ്രതികരണം,

ചെന്നൈ: നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കാനിരിക്കേ ചടങ്ങില്‍ അതിഥിയായി രജനികാന്തും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ സൂപ്പർതാരം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.

രാഷ്ട്രപതിഭവനില്‍ ഞായറാഴ്ച വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും എത്തുന്നത്.

 ജവഹർലാല്‍ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്രതിരിക്കുന്നതിനുമുൻപ് വിമാനത്താവളത്തില്‍വെച്ച്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

"നരേന്ദ്ര മോദി തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാൻപോവുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകള്‍ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. 

ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വഴിയേ അറിയിക്കാം." രജനിയുടെ വാക്കുകള്‍.

ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർവരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്.

വൈകീട്ട് 6.30-ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പങ്ങള്‍ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക. ഡല്‍ഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !