ഐസിസി ടി20 ലോകകപ്പ് 2024 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് തോൽപിച്ചു

ന്യൂയോർക്കിലെ വെസ്റ്റ്ബറിയിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ICC പുരുഷ T20  ലോകകപ്പ് 2024  ഏറ്റുമുട്ടലിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് തകർപ്പൻ ജയം.

ഞായറാഴ്ച ന്യൂയോർക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന  ഗ്രൂപ്പ് എ ഐസിസി ടി20 ലോകകപ്പ് 2024 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് തോൽപിച്ചു

ഇന്ത്യ 19 ഓവറിൽ 119, പാക് 20 ഓവറിൽ 113/7!

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾഔട്ടായി എങ്കിലും ബൗളർമാർ പാകിസ്ഥാനെ വരിഞ്ഞുകെട്ടി. 

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി മാറ്റുന്നത് വരെ പാകിസ്ഥാൻ ചേസിംഗിൽ മുന്നേറി.

20 ഓവറിൽ 7 വിക്കറ്റിന് 113 റൺസെന്ന നിലയിൽ അവസാനിച്ചു പാകിസ്ഥാന്റെ പോരാട്ടം. ജസ്പ്രിത് ബുംറ 3 വിക്കറ്റും ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.  

മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റർമാരിൽ 42 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഇന്ത്യ 19 ഓവറിൽ 119 റൺസിന് പുറത്തായി. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് ആമിർ രണ്ട് വീതം വീഴ്ത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !