ന്യൂയോർക്കിലെ വെസ്റ്റ്ബറിയിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ICC പുരുഷ T20 ലോകകപ്പ് 2024 ഏറ്റുമുട്ടലിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് തകർപ്പൻ ജയം.
ഞായറാഴ്ച ന്യൂയോർക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ ഐസിസി ടി20 ലോകകപ്പ് 2024 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് തോൽപിച്ചു
ഇന്ത്യ 19 ഓവറിൽ 119, പാക് 20 ഓവറിൽ 113/7!
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾഔട്ടായി എങ്കിലും ബൗളർമാർ പാകിസ്ഥാനെ വരിഞ്ഞുകെട്ടി.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി മാറ്റുന്നത് വരെ പാകിസ്ഥാൻ ചേസിംഗിൽ മുന്നേറി.
20 ഓവറിൽ 7 വിക്കറ്റിന് 113 റൺസെന്ന നിലയിൽ അവസാനിച്ചു പാകിസ്ഥാന്റെ പോരാട്ടം. ജസ്പ്രിത് ബുംറ 3 വിക്കറ്റും ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.
മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റർമാരിൽ 42 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇന്ത്യ 19 ഓവറിൽ 119 റൺസിന് പുറത്തായി. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് ആമിർ രണ്ട് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.