"ടി20 ലോകകപ്പ് 2024" ത്രസിപ്പിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തി; ടി20 കിരീട നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ടി20 ലോകകപ്പ് 2024: ത്രസിപ്പിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തി.


രോഹിത് ശർമ്മയുടെ ആളുകൾ ഔട്ട്‌ഫീൽഡിൽ ആഘോഷിക്കുമ്പോൾ, ഏഴ് റൺസിൻ്റെ വിജയത്തിന് ശേഷം ത്രിവർണ പതാകകൾ കാറ്റിൽ അലയടിച്ചു, 

2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 

ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 ല്‍ അവസാനിച്ചു.

ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തില്‍നിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് മൂന്നും ബുംറ അര്‍ഷ്ദീപ് എന്നിവര്‍ രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി

അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 27 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 52 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്ക് 31 ബോളില്‍ 39 ഉം സ്റ്റബ്‌സ് 21 ബോളില്‍ 31 റണ്‍സും എടുത്തു.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 176 റണ്‍സെടുത്തത്. വിരാട് കോഹ്‌ലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോഹ്‌ലി 58 പന്തില്‍ 76 റണ്‍സ് നേടി. 2 സിക്‌സും 6 ഫോറും കോഹ്‌ലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. അക്‌സര്‍ പട്ടേല്‍ നാലു സിക്‌സും ഒരു ഫോറും സഹിതം 31 പന്തില്‍ 47 റണ്‍സ് എടുത്തു. ദൂബെയും 16 പന്തില്‍ 27 റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍്‌ജെ, തബ്രൈസ് ഷംസി.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാല കൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !