കല്ലുരുട്ടി സെൻ്റ് തോമസ് ഇടവക വികാരി ഫാ. മാത്യു മാവേലി (75) അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപത മുൻ വികാരി ജനറാളും, മുൻ കോർപ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെൻ്റ് തോമസ് ഇടവക വികാരിയുമായ ഫാ. മാത്യു മാവേലി (75) അന്തരിച്ചു.

ആലപ്പുഴ കൈനകരിയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുവാൻ ഇന്നലെ ട്രെയിനിൽ യാത്ര ചെയ്യവെ ദേഹാസ്ഥാഥ്യം ഉണ്ടായതിനെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണമടയുകയുമായിരുന്നു.

2013 മുതൽ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തു. 2022 മുതൽ കല്ലുരുട്ടി സെൻ്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

1949 ജൂൺ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലിൽ മാത്യു - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയിൽ സ്കൂ‌ൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1964ൽ അഭിഭക്ത തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബർ 18ന് കൈനകരി സെൻ്റ് ഏലിയാസ് ആശ്രമത്തിൽ, അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1974-ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂർ, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്‌ഠിച്ചു. 

വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്. തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 

തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സ്‌പിരിച്ച്വൽ ഡയറക്‌ടറായും താമരശ്ശേരി രൂപത മൈനർ സെമിനാരിയിൽ റെക്‌ടറായും സ്‌പിരിച്ച്വൽ ഡയറക്‌ടറായും താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ: പരേതനായ ജോസഫ് മാത്യു (കൈതവന), പരേതനായ തോമസ് മാത്യു (കൈനകരി), സഖറിയാസ് മാത്യു (കൈനകരി), തങ്കമ്മ ജെയിംസ് (കൂപ്ലിക്കാട്).

മാത്യു മാവേലി അച്ചൻ്റെ ഭൗതിക ദേഹം നാളെ (07-05-2024-ചൊവ്വാ) രാവിലെ കൈനകരിയിലുള്ള സഖറിയാസ് മാത്യു (ബേബിച്ചൻ) മാവേലിയുടെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കും. 

സംസ്‌കാരം നാളെ (ചൊവ്വാഴ്‌ച) ഉച്ചകഴിഞ്ഞ് 01.00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്കും 02:00 മണിക്ക് അറുനൂറ്റംപാടം സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ നടക്കുന്ന വി. കുർബ്ബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം കൈനകരിയിലുള്ള സെൻ്റ് മേരീസ് ദൈവാലയത്തിൽ നടക്കും. 

താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !