ഇന്നലെ, തായ്വാനിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോകുകയായിരുന്ന EVA എയർ ഫ്ലൈറ്റിൽ BR08 ഉഗ്രമായ ഏറ്റുമുട്ടലുണ്ടായി. ചൊവ്വാഴ്ച വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു സംഭവം.
ഒരു ഒഴിഞ്ഞ സീറ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ ചൂടേറിയ തർക്കത്തിൽ ഏർപ്പെട്ടു, അത് പെട്ടെന്ന് ശാരീരിക വാക്കേറ്റത്തിലേക്ക് നീങ്ങി.
സഹയാത്രികന് ചുമയ്ക്കുന്നത് കാരണം യാത്രക്കാരന് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
സമീപമിരുന്ന യാത്രക്കാരന് തുടര്‍ച്ചയായി ചുമച്ചതോടെ യാത്രക്കാരന് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് മാറിയിരുന്നു. എന്നാല്‍ സീറ്റിന്റെ യഥാര്‍ഥ ഉടമസ്ഥന് തിരികെ എത്തിയതോടെ സീറ്റിന്റെ പേരില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടാവുകയായിരുന്നു.
വിമാനത്തിന്റെ ഇടനാഴിയില്‍ ഇരുയാത്രക്കാരും സംഘര്‍ഷത്തിലേര്‍പ്പെടുന്നത് വിഡിയോയില്‍ കാണാം. ഇവരെ പാടുപെട്ട് തള്ളി മാറ്റു ന്ന എയർ ഹോസ്റ്റസ് മാരെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
Yesterday, a fierce fight broke out on an EVA Air flight BR08 bound from Taiwan to San Francisco. Two passengers engaged in a heated argument over an empty seat, which quickly escalated into a physical altercation.
— A Fly Guy's Crew Lounge (@AFlyGuyTravels) May 8, 2024
#EVAir #passengershaming #cabincrew #FlightAttendants pic.twitter.com/ZfTYQzXp8w
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.