ബ്രാഡ് ഫോർഡിൽ വീടിനു തീപിടിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം..യുവതിക്കും മറ്റു രണ്ടുകുഞ്ഞുങ്ങൾക്കും പൊള്ളലേറ്റതായും റിപ്പോർട്ട്

ബ്രാഡ് ഫോർഡ്; കിങ്സ് ഡെയ്ൽ ഡ്രൈവിൽ വീടിന് തീപിടിച്ച് 10 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. 

37 വയസ്സുകാരിയായ ഒരു സ്ത്രീയും പതിനൊന്നും ആറും മൂന്നും പ്രായമുള്ള മൂന്നു കുട്ടികളും പരുക്ക് പറ്റി ആശുപത്രിയിലാണ്.

ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.പെൺകുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കിങ്സ് ഡെയ്ൽ ഡ്രൈവിൽ വീടിന് ഗുരുതരമായ തീപിടുത്തമുണ്ടായതായി യോർക്ക് ഷെയർ പോലീസിന് വിവരം ലഭിച്ചത്. 

ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ദുരന്തം നേരിട്ട കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രാഡ്‌ഫോർഡ് ജില്ലാ പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സഹീർ അബ്ബാസ് പറഞ്ഞു.

തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അഗ്നിശമന സേന നടത്തിയ അന്വേഷണത്തിൽ സംശയിക്കുന്ന തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !