കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്ധ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ പ്രതികള്‍ നല്കിയ ജാമ്യഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കോളജ് യൂനിയൻ ചെയർമാൻ അരുണ്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കേസിലെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ കോടതി സി.ബി.ഐയ്ക്ക് നിർദേശം നല്‍കിയിരുന്നു. സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം. 60 ദിവസമായി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇതിനാല്‍, ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.