വ്യാജ ബലാത്സംഗക്കേസ്: യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവില്‍ കഴിയണമെന്ന് കോടതിവിധി

ലക്‌നൗ: ബലാത്സംഗക്കേസില്‍ വ്യാജമൊഴി നല്‍കിയ യുവതിക്ക് നാലുവർഷം തടവുശിക്ഷ വിധിച്ച്‌ കോടതി. ഉത്തർപ്രദേശ് ബരേയ്‌ലിയിലെ കോടതിയാണ് 21കാരിക്ക് 1653 ദിവസത്തെ തടവുശിക്ഷ വിധിച്ചത്.


ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന യുവാവ് അനുഭവിച്ച അതേ ശിക്ഷാകാലയളവ് തന്നെ യുവതിയും അനുഭവിക്കണമെന്നാണ് കോടതി വിധി. നാലുവർഷവും ആറുമാസവും എട്ടുദിവസവുമാണ് യുവാവ് ജയില്‍ശിക്ഷ അനുഭവിച്ചത്. ഇതിനുപുറമെ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നുമാരോപിച്ച്‌ 2019ലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് 25കാരൻ അറസ്റ്റിലാവുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ യുവതി മൊഴിമാറ്റി. 25കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നത് നിഷേധിച്ചു. ഇതോടെയാണ് വ്യാജമൊഴി നല്‍കിയതിന് യുവതിക്കെതിരെ കേസെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് യുവതിക്കെതിരെ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.


യുവതി മൊഴിമാറ്റിയതിന് പിന്നാലെ ‌ 25കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ജയിലില്‍ കിടന്ന കാലയളവില്‍ യുവാവിന് കിട്ടേണ്ടിയിരുന്ന വരുമാനമാണ് പിഴത്തുകയായി കോടതി വിധിച്ചത്. 2019 സെപ്‌തംബർ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് യുവാവ് ജയില്‍ശിക്ഷ അനുഭവിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !