ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയില്‍ ഒളിവിലായിരുന്ന ഭീകരൻ അബ്ദുള്‍ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി.
യുഎപിഎ സെക്ഷൻ 33 പ്രകാരമാണ് നടപടി. കൂടാതെ, അബ്ദുള്‍ ഹമീദ് ഖാന്റെ കൂട്ടാളികളായ പഞ്ചാബ് സംഗ്രൂർ ജില്ലയിലെ സിറ്റി സുനം നിവാസിയായ ഗുർപാല്‍ സിംഗ്, രജൗരി ജില്ലയിലെ തഹ്‌സില്‍ പഞ്ച്ഗ്രെയിനില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് ഖാൻ എന്നിവർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.1992ല്‍ ജില്ലയില്‍ നിന്നുള്ള നിരവധി യുവാക്കള്‍ക്കൊപ്പം ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയ അബ്ദുള്‍ റഹ്മാൻ ഖാൻ ഇപ്പോള്‍ ലഷ്‌കറെ ത്വയ്ബയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് എസ്‌ഐഎ വക്താവ് പറഞ്ഞു.
സ്ലീപ്പർ സെല്ലുകള്‍ സജീവമാക്കുന്നതിനും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനുമായി കശ്മീരിലെ ഒട്ടേറെ യുവാക്കളെ അബ്ദുള്‍ റഹ്മാൻ ഖാൻ ഭീകര സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്തിരുന്നു .രജൗരി ജില്ലയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും അബ്ദുള്‍ റഹ്മാൻ ഖാന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.