വളർത്ത് നായ്ക്കളുടെ കുര കേട്ട് പുറത്തിറങ്ങിയ കർഷകൻ്റെ മുന്നിലേക്ക് പാഞ്ഞടുത്ത കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്,

വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയില്‍ കരടി ഇറങ്ങി. രാത്രിയില്‍ കരടിയുടെ മുന്നില്‍പ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.വള്ളക്കടവ് കുന്നത്തുപതിയില്‍ സിബിയാണ് കരടിയുടെ മുന്നില്‍പ്പെട്ടത്.

വ്യാഴാഴ്ച രാത്രി 9.30-വി വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. നായകള്‍ കുരയ്ക്കുന്നതുകേട്ട് സിബി ടോർച്ചുമായി പുറത്തേക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കരടി പാഞ്ഞടുത്തു. 

സിബി കൈയിലുണ്ടായിരുന്ന വലിയ ടോർച്ച്‌ കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളംവെയ്ക്കുകയും ചെയ്തു. ഇതോടെ കരടി റോഡില്‍നിന്ന് പെരിയാർനദിയുടെ ഭാഗത്തേക്ക് ഓടിമറഞ്ഞു.

സമീപത്തുള്ള കൃഷിയിടത്തിലെ മരത്തിന്റെ ചുവട്ടില്‍ കരടിമാന്തിയതിന്റെ പാടുകളും തേൻ കുടിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി സിബി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പ്രദേശത്തെ ഒരുവീടിന് സമീപം വീട്ടമ്മ കരടിയെ കണ്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !