അറസ്റ്റിന് മറുപടി വോട്ടിലൂടെ: കേജരിവാളിന് പിന്തുണയുമായി വാക്കത്തോൺ സംഘടിപ്പിച്ച് എഎപി

അറസ്റ്റിന് മറുപടി വോട്ടിലൂടെ: കേജരിവാളിന് പിന്തുണയുമായി വാക്കത്തോൺ സംഘടിപ്പിച്ച് എഎപി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പിന്തുണയുമായി ആം ആദ്മി പാർട്ടി ഡല്‍ഹിയില്‍ ഇന്നലെ വാക്കത്തോണ്‍ സംഘടിപ്പിച്ചു.ജയില്‍ കാ ജവാബ് വോട്ട് സേ' (അറസ്റ്റിന് മറുപടി വോട്ടിലൂടെ) എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.

സഞ്ജയ് സിംഗ് എംപി, മന്ത്രി ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കി. നിരപരാധിയായ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജൻസികള്‍ ജയിലിലടച്ചതെന്ന് വാക്കത്തോണില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചു. 

ഈമാസം 25 ന് വോട്ട് ചെയ്യാൻ പോകുമ്പോള്‍ ജനങ്ങളുടെ മനസില്‍ ഇതുണ്ടാകുമെന്നും അവർ പറഞ്ഞു. കേജരിവാളിന്‍റെ അറസ്റ്റില്‍ ഡല്‍ഹിയിലെ വോട്ടർമാർ അസ്വസ്ഥരാണെന്ന് ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ഇന്ത്യ മുന്നണി നേടുമെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ച ഡല്‍ഹിയില്‍ കേജരിവാളിന്‍റെ അറസ്റ്റ് ബിജെപിക്കെതിരേയുള്ള പ്രചാരണായുധമാക്കാനാണ് ആംആദ്മിയുടെ ശ്രമം. കേജരിവാളിന്‍റെ ഭാര്യ സുനിത കേജരിവാളാണ്

പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പാർട്ടിയുടെ സ്ഥാനാർഥികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളുമായി സുനിത മുന്നില്‍ത്തന്നെയുണ്ട്. ഇന്നലെ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നടന്ന റോഡ് ഷോയില്‍ സുനിത പങ്കെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network